
ചങ്ങനാശേരി. ഇത്തിത്താനം ജനതാ സർവീസ് സഹകരണ ബാങ്കിൽ സ്‌കൂൾ മാർക്കറ്റ് ആരംഭിച്ചു. ബാങ്ക് പ്രസിഡന്റും പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പ്രൊഫ.ടോമിച്ചൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.എസ് നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ സുജാത സുശീലൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ സോമൻകുട്ടി മേനോൻ, വി.കെ.ശശി, ജെയിൻ ബാബു, ബാങ്ക് സെക്രട്ടറി ടി.കെ.കുഞ്ഞുമോൻ, ചീഫ് ഓഡിറ്റർ ടി.കെ.സുനിൽകുമാർ, ബ്രാഞ്ച് മാനേജർമാരായ രാജേഷ്‌കുമാർ, എ.കെ.ഗിരീഷ് കുമാർ, ബാങ്ക് ജീവനക്കാർ, സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.