പാലാ: മീനച്ചിൽ സബ് രജിസ്ട്രാർ ഓഫീസിൽ സബ് രജിസ്ട്രാറുടെ ഒഴിവ് അടിയന്തിരമായി നികത്തണമെന്ന് മാണി സി.കാപ്പൻ എം.എൽ.എ ആവശ്യപ്പെട്ടു. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവന് എം.എൽ.എ കത്തയച്ചു.

കഴിഞ്ഞ മൂന്നു മാസമായി മീനച്ചിൽ സബ് രജിസ്ട്രാർ ഓഫീസിൽ സബ് രജിസ്ട്രാറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നതായി വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്.