എലിക്കുളം : അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്ക് വിഷരഹിത പച്ചക്കറി നൽകാൻ സന്നദ്ധരായി കുടുംബങ്ങൾ. എലിക്കുളം പഞ്ചായത്ത് രണ്ടാംവാർഡിലെ അങ്കണവാടിയിൽ ആഹാരമൊരുക്കുന്നതിനുള്ള പച്ചക്കറികൾ വാർഡിലെ വീടുകളിൽ ഉത്പാദിപ്പിക്കുന്നവയിൽ നിന്ന് നൽകും.
കൃഷിവകുപ്പിന്റെ സഹകരണത്തോടെ വാർഡിലെ നൂറുവീട്ടിൽ നേരത്തെ ഗ്രോബാഗും പച്ചക്കറിത്തൈകളും വിത്തുകളും നൽകിയിരുന്നു. ഇവയിൽ നിന്നുത്പാദിപ്പിക്കുന്ന പച്ചക്കറികളിൽ വീട്ടുകാർ തങ്ങളുടെ ആവശ്യം കഴിഞ്ഞുള്ളവ അങ്കണവാടിയിലേക്ക് നൽകാനാണ് തീരുമാനം. വാർഡംഗം മാത്യൂസ് പെരുമനങ്ങാട്ട് തന്റെ വീട്ടുമുറ്റത്തെ പച്ചക്കറി നൽകി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.