പാലാ: തൊടുപുഴ പാലാ സംസ്ഥാന പാതയിൽ പാലാ നഗരസഭാ അതിർത്തിയായ മുണ്ടാങ്കലിൽ നഗരസഭയുടെ സ്വാഗത സ്തംഭം സ്ഥാപിച്ചു. എൽ.ഇ.ഡി പ്രകാശത്തിൽ തിളങ്ങുന്ന വെൽക്കം ബോർഡാണ് ഏവരെയും ഇനി പാലാ നഗരത്തിലേക്ക് സ്വാഗതം ചെയ്യുന്നത്. നഗരസഭാ ആറാം വാർഡ് കൗൺസിലറും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ ബൈജു കൊല്ലംപറമ്പിലിന്റെ ശ്രമഫലമായാണ് അക്ഷര സ്തംഭം നിർമ്മിച്ചത്. ജോസ് കെ.മാണി എം.പി.ഉദ്ഘാടനം ചെയ്തു. പാലാ നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ്, കൗൺസിലർമാരായ ലീന സണ്ണി, തോമസ് പീറ്റർ, പ്രൊഫ.സതീശ് ചൊള്ളാനി, സാവിയോ കാവുകാട്ട്, ബിന്ദു മനു, നീന ചെറുവള്ളി, സതി ശശികുമാർ, മായാ പ്രദീപ്, ജോസ് ഇടേട്ട്, ജോസ് ചീരാംകുഴി, വി.സി.പ്രിൻസ്, ഷീബ ജിയോ, ജോസിൻ ബിനോ, ആർ. സന്ധ്യ, ലിസമ്മ ബോസ്, ബിജു പാലൂപടവൻ, നഗരസഭാ സെക്രട്ടറി ജൂഹി മരിയ ടോം, അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ എ. സിയാദ് എന്നിവർ പ്രസംഗിച്ചു.