ഏറ്റുമാനൂർ:കേരള വിശ്വകർമ്മസഭ കോട്ടയം താലൂക്ക് യുണിയന്റെ വാർഷികവും തെരഞ്ഞെടുപ്പും ഏറ്റുമാനൂർ വ്യാപാര ഭവനിൽ 22ന് ഉച്ചക്ക് 2ന് നടക്കുമെന്ന് യൂണിയൻ പ്രസിഡന്റ്‌ വി.കെ അനൂപ് കുമാർ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ്‌ കെ.കെ ഹരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കന്മാരായ സതീഷ് പുല്ലട്ടേൽ,ചന്ദ്രശേഖരൻ, മുരളീ തകടിയേൽ, രാജേഷ് ഏറ്റുമാനൂർ, തുടങ്ങിയവർ പങ്കെടുക്കും.