വൈക്കം : ഉദയനാപുരം പഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച ആംബുലൻസ് ഉദയനാപുരം കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിം കമ്മ​ിറ്റി ചെയർപേഴ്‌സൺ പി.എസ്.പുഷ്പമണി ഫ്ലാഗ് ഒഫ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ പുഷ്‌ക്കരൻ അദ്ധ്യക്ഷത വഹിച്ചു. സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാന്മാരായ ശ്യാമള ജിനേഷ്, ആനന്ദവല്ലി , ദീപേഷ്, പഞ്ചായത്ത് അംഗങ്ങളായ ജിനു മോൻ, ശോദിക, ലെറ്റിമോൾ, രേവതി മനീഷ്, ദീപാ മോൾ, മിനി തങ്കച്ചൻ പഞ്ചായയത്ത് സെക്രട്ടറി ആശാ കുമാരി തുടങ്ങിയവർ പ്രസംഗിച്ചു.