വൈക്കം : സമഗ്ര ശിക്ഷ കേരളം വൈക്കം ബി.ആർ.സിയുടെ നേതൃത്വത്തിൽ യു.പി തല അദ്ധ്യാപക സംഗമം വൈക്കം ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ രാധിക ശ്യാം അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ പ്രീത രാമചന്ദ്രൻ വിഷയാവതരണം നടത്തി. ബോയ്‌സ് സ്‌കൂൾ പ്രിൻസിപ്പൾ എഫ് ജോൺ, പ്രധാനാദ്ധ്യാപകൻ എൻ.സതീശൻ, ബി.ആർ.സി കോ-ഓർഡിനേ​റ്റർ എം.ഡി ശ്രീജ, അദ്ധ്യാപക പ്രതിനിധി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.