
കോട്ടയം : മഴയെത്തിയതോടെ കുടവിപണിയും സജീവമായി. ഒരു കാലത്ത് യുവതി യുവാക്കൾ കൈയൊഴിഞ്ഞ കാലൻ കുടകൾക്കാണ് ഡിമാൻഡേറെ. വില്പനയ്ക്കായി പൊതുനിരത്തുകളിൽ വിവിധ തരത്തിലുള്ള കുടകൾ നിരന്നത് കാഴ്ചക്കാരിലും കൗതുകമുണർത്തുകയാണ്. കൂടുതലും അന്യസംസ്ഥാന തൊഴിലാളികളാണ്. ഒറ്റ നിറത്തിനെക്കാൾ പ്രിന്റ് ചെയ്തതും വിവിധ വർണ്ണത്തിലുമുള്ള കുടകൾക്കാണ് ആവശ്യക്കാരേറെ. കൂടാതെ, കൈപ്പിടിയിൽ ഒതുങ്ങുന്ന നാനോ കുടകൾക്കും ആവശ്യക്കാരേറെയാണ്. കാലൻ കുടകളുടെ കൈപ്പിടികൾ വ്യത്യസ്തമായവയുണ്ട്. മഴവിൽ നിറത്തിലുള്ളതും ന്യൂസ് പേപ്പർ പ്രിന്റഡ് ചെയ്തവയുമാണ് അന്യസംസ്ഥാന തൊഴിലാളികൾ വിൽക്കുന്നവയിൽ കൂടുതലും.
വിലയിങ്ങനെ.
ചൈനീസ് കുട . 200.
ത്രീഫോൾഡ് കുട . 380.
റിയൽ കുട. 320.
കാലൻ കുട . 650
കുട്ടികളുടെ കുട . 300.
വ്യാപാരിയായ സക്കീർ ഹുസൈൻ പറയുന്നു.
മറ്റെല്ലാ അവശ്യവസ്തുക്കൾക്കും വില വർദ്ധനവ് നേരിട്ടതോടെ കുടയ്ക്കും മുൻവർഷത്തെക്കാൾ 50 രൂപയുടെ വർദ്ധനവുണ്ട്.