ഞീഴൂർ : ശ്രീനാരായണ ഗുരുദേവ മന്ദിരത്തിലെ 44-ാമത് പ്രതിഷ്ഠാ വാർഷികം എസ്.എൻ.ഡി.പി യോഗം 124-ാം നമ്പർ ഞീഴൂർ ശാഖയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. മുത്തോലപുരം ശ്രീകാന്ത് ശാന്തി ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. അനുസ്മരണ സമ്മേളനവും അനുഗ്രഹ പ്രഭാഷണവും നടന്നു. ശാഖ പ്രസിഡന്റ് പി.കെ.നാരായണൻ, സെക്രട്ടറി പി.എസ്.വിജയൻ എന്നിവർ നേതൃത്വം നൽകി.