കുമരകം : നാഷ്ണാന്ത്ര ദേവീക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം നടത്തിയ കള്ളനെ നാട്ടുകാർ കൈയ്യോടെ പിടികൂടി. നിരവധി കേസുകളിൽ പ്രതിയായ പാമ്പു രാജു എന്ന പേരിൽ അറിയപ്പെടുന്ന നാഷ്ണാന്ത്ര രാജു ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 11 ഓടെ ആയിരുന്നു സംഭവം. ആയുധം ഉപയോഗിച്ച് കാണിക്കവഞ്ചി കുത്തി തുറന്ന് പണം സഞ്ചിയിൽ നിറയ്ക്കുന്നതിനിടയിൽ ക്ഷേത്ര ശാന്തി കണ്ണൻ മോഷ്ടാവിനെ കാണുകയും ബഹളമുണ്ടാക്കി ആളുകളെ കൂട്ടുകയുമായിരുന്നു.