കോട്ടയം : ഏറ്റുമാനൂർ നഗരസഭ 35ാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വോട്ടുകൾ ബി.ജെ.പി സ്ഥാനാർത്ഥിക്ക് മറിച്ചു കൊടുത്തതായി സി.പി.ഐ ഏറ്റുമാനൂർ ലോക്കൽ കമ്മിറ്റി ആരോപിച്ചു. ഇടതുമുന്നണിയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു. ബിനീഷ് ജനാർദ്ദനൻ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി ബിനു ബോസ്, ലോക്കൽ സെക്രട്ടറി കെ.വി.പുരുഷൻ, അസി.സെക്രട്ടറി മണി നാരായണൻ, അഡ്വ.കെ.ആർ.മുരളീധരൻ, പി.എസ്.രവീന്ദ്രനാഥ്, റോജൻ ജോസ്, അഡ്വ.പ്രശാന്ത് രാജൻ എന്നിവർ സംസാരിച്ചു.