
കോട്ടയം. നെൽകർഷകരെ വഞ്ചിക്കുന്ന സമീപനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും കർഷകരുടെ നെല്ല് കിഴിവില്ലാതെ സംഭരിക്കണമെന്നും ആം ആദ്മി കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഏജന്റുമാരുടെയും സർക്കാർ ഏജൻസികളുടെയും കള്ളക്കളി മൂലമുണ്ടായ കർഷകരുടെ നഷ്ടം സർക്കാർ നികത്തി കൊടുക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തും. വിളനാശം സംഭവിച്ച കർഷകർക്ക് ചെലവായ തുക സർക്കാർ നൽകണം. ആം ആദ്മി ജില്ലാ കൺവീനർ അഡ്വ.ബിനോയ് പുല്ലത്തിൽ, പ്രിൻസ് മാമൂട്ടിൽ, ചാക്കോ പയ്യനാടൻ, അഭിലാഷ് കുര്യൻ പ്ലാമ്പറമ്പിൽ, സേവ്യർ ആറുപറയിൽ എന്നിവർ പങ്കെടുത്തു.