കോട്ടയം: വാട്ടർ അതോറിട്ടിയുടെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പെൻഷൻ പരിഷ്‌ക്കരണം നടപ്പാക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. കേരള വാട്ടർ അതോറിട്ടി പെൻഷനേഴ്‌സ് കോൺഗ്രസ് കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് റോയി മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ്, അബ്ദുൾ ബഷീർ, രാമചന്ദ്രൻ നായർ, എസ്.രാജീവ്, സാബു മാത്യു, എം.എൻ ഗോപാലകൃഷ്ണൻ, കെ.കെ സാബു, കെ.ആർ ദാസ്, സന്തോഷ് ഫിലിപ്പ്, ബിജു കരുണാകരൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി റോയി മാത്യു (പ്രസിഡന്റ് ), എൻ.സന്തോഷ് ഫിലിപ്പ് നന്തിക്കാട്ട് (സെക്രട്ടറി), സി.ബി അരവിന്ദാക്ഷൻ നായർ, എബിസൺ തോമസ്, എച്ച്.മാലുദീൻ, എൻ.ഉഷാദേവി (വൈസ് പ്രസിഡന്റുമാർ), പി.എ സ്‌കറിയാച്ചൻ, ടി.എൻ മുകുന്ദൻ, എം.എസ് സതീഷ് കുമാർ, ജോർജ് മാത്യു (ജോയിന്റ് സെക്രട്ടറിമാർ), ഡയസ് മാത്യു ( ട്രഷറാർ) എന്നിവരെ തെരഞ്ഞെടുത്തു.