കോട്ടയം. ഗുരു നാരായണ സേവാ നികേതന്റെ ശ്രീനാരായണ ധർമ പ്രചാരക പരിശീലന പദ്ധതിയുടെ ഭാഗമായ ഗുരുദേവ ദർശന പഠന ക്ലാസിന്റെ പുതിയ ബാച്ച് 29 ന് ആരംഭിക്കും. എല്ലാ മാസവും ഒന്നും മൂന്നും ഉച്ചയ്ക്ക് 1 മുതൽ 4 വരെ തിരുനക്കര വിശ്വഹിന്ദ് പരിഷത്ത് ഹാളിൽ ക്ലാസ് നടക്കും. ഒന്നര വർഷത്തെ പ്രാഥമിക പഠനത്തിന് ശേഷം യോഗ്യത നേടുന്നവർക്ക് തുടർപഠനവും ഉണ്ടാകും. ഗുരുകൃതികൾ, ശ്രീനാരായണ ധർമ്മം, വേദാന്ത പരിചയം, സംസ്‌കൃത പരിചയം, പ്രസംഗ പരിശീലനം, പഠനയാത്രകൾ, ശിബിരങ്ങൾ ,സത്സംഗങ്ങൾ തുടങ്ങി പ്രത്യേകം തയ്യാറാക്കിയ സിലബസിൽ സന്യാസിശ്രേഷ്ഠന്മാരും ധർമ്മ പ്രചാരകരും ക്ലാസ് നയിക്കും. ഫോൺ : 9495665346, 9446566654.