ചങ്ങനാശേരി : തൃക്കൊടിത്താനം ഗുരുദേവ കലാസമിതിയുടെ വാർഷിക പൊതുയോഗവും, മഹാകവി കുമാരനാശാന്റെ ജന്മദിനാഘോഷവും സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. ഗുരുദേവ കലാസമിതി പ്രസിഡന്റ് എൻ.ജി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറിയുടെ ഉദ്ഘാടനം തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ.സുവർണകുമാരി നിർവഹിച്ചു. നവോത്ഥാന നായകരുടെ ജീവിത ചരിത്രം ഉൾപ്പെടുന്ന പുസ്തക സമാഹരണം എസ്.എൻ.ഡി.പി യോഗം 59ാം നമ്പർ ശാഖാ സെക്രട്ടറി കെ.എസ്.ഷാജി നിർവഹിച്ചു. നവോത്ഥാന നായകർ കേരളത്തിൽ എന്ന വിഷയത്തിൽ മുൻ കൗൺസിലർ അഡ്വ.പി.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. സുചിത്ര സുരേഷ് ഗുരുസ്മരണ ചൊല്ലി. നിവേദ്യ മനീഷ് മഹാകവി കുമാരനാശാൻ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കലാസമിതി സെക്രട്ടറി കെ.ആർ.സുഗതൻ റിപ്പോർട്ട് അവതരിപ്പിച്ചു. രക്ഷാധികാരി പി.എസ്.പ്രകാശ് സ്വാഗതവും, കൺവീനർ എം.കെ.പുരുഷോത്തമൻ നന്ദിയും പറഞ്ഞു.