
കോട്ടയം. സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും കുടുംബശ്രീ രംഗശ്രീ തീയേറ്ററും ചേർന്ന് ജില്ലയിൽ സംഘടിപ്പിച്ച കലാജാഥ സമാപിച്ചു.
സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നാടകമായും നൃത്ത രൂപത്തിലും അവതരിപ്പിച്ച കലാജാഥയ്ക്ക് എല്ലാ കേന്ദ്രങ്ങളിലും സ്വീകരണം ലഭിച്ചു. രാധാമണി പ്രസാദിന്റെ നേതൃത്വത്തിൽ 12 കലാകാരികൾ കലാപരിപാടികൾ നയിച്ചു. 16 ന് ആരംഭിച്ച കലാജാഥയുടെ ഭാഗമായി വിവിധ പ്രദേശങ്ങളിലെ 20 പൊതു ഇടങ്ങളിൽ കലാപരിപാടികൾ അരങ്ങേറി. സമാപന ദിനമായ ഇന്നലെ ചെമ്പ്, മറവൻതുരുത്ത്, കടുത്തുരുത്തി, തലയോലപ്പറമ്പ്, മാഞ്ഞൂർ എന്നിവിടങ്ങളിൽ പരിപാടി അവതരിപ്പിച്ചു.