
പൊൻകുന്നം. നാഷണൽ എക്‌സ് സർവീസ്‌മെൻ കോഓർഡിനേഷൻ 36-ാം ജില്ലാ വാർഷികസമ്മേളനം 22ന് കാഞ്ഞിരപ്പള്ളി ലയൺസ്‌ക്ലബ് ഹാളിൽ നടക്കും. രാവിലെ 9ന് പതാകഉയർത്തൽ, 10.30ന് പ്രതിനിധി സമ്മേളനം കേരള സീനിയർ വൈസ് പ്രസിഡന്റ് ജി.പി.നായർ ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ഡി.മാത്യൂസ് റിപ്പോർട്ടും ട്രഷറർ ജോസ് പടിയറ കണക്കും അവതരിപ്പിക്കും. ദക്ഷിണമേഖല പ്രസിഡന്റ് മുളവന അലക്‌സാണ്ടർ, ടി.ആർ.ശാരദാമ്മ എന്നിവർ വരണാധികാരിയായി തിരഞ്ഞെടുപ്പ് നടത്തും. 2ന് പൊതുസമ്മേളനം ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ പി.ആർ.ഒ.എം.ടി.ആന്റണി ആമുഖഭാഷണം നടത്തും.