മറവൻതുരുത്ത്: ടോൾ - ചെമ്മനാകരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ബി.ജെ.പി മറവൻതുരുത്ത് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ബി.ജെ.പി-ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് ടി.വി മിത്രലാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ഭുവനേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ആർ.സത്യൻ, മഞ്ചുമഹേഷ്, ഷാജി മേക്കര, പത്മകുമാർ, കെ.ആർ.ശ്യാംകുമാർ, പ്രവീൺ കൊടൂപ്പാടം, സുരേഷ്, സുരേന്ദ്രൻ, മഞ്ചു വിനോദ് എന്നിവർ പ്രസംഗിച്ചു.