മു​ണ്ട​ക്ക​യം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പ് പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം റീ​ജ​ണ​ൽ എ​പ്പി​ഡ​മി​ക് സെ​ൽ, മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മു​ണ്ട​ക്ക​യം സി​.എ​സ്.ഐ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ​സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​ലീ​ഷ് ദി​വാ​ക​ര​ന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ് മ​രു​ന്ന് വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തംഗം പി.​ആ​ർ അ​നു​പ​മ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സീ​നി​യ അ​നു​രാ​ഗ്, ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി. കെ പ്രദീപ്,ജോഷി മംഗലം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി അനിൽകുമാർ, പ്രസന്ന ഷിബു, മെമ്പർമാരായ ഷിജി ഷാജി, റെയ്ച്ചൽ, രാജേഷ്, സുലോചന എന്നിവർ പ്രസംഗിച്ചു.