മുണ്ടക്കയം: കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കൂട്ടിക്കൽ പഞ്ചായത്തിലെ ഒരു കുടുംബത്തിന് കോരുത്തോട് ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് നിർമ്മിച്ച് നൽകുന്ന വീടിന്റെ ശിലാസ്ഥാപനകർമ്മം അഡ്വ: സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ നിർവഹിച്ചു.
കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് സജിമോൻ അദ്ധ്യക്ഷത വഹിച്ചു. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കോരുത്തോട് കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺ അനീഷാ ഷാജി, കോരുത്തോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗിരിജാ സുശീലൻ, ത്രിതല ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിനു സോമൻ, ജയദേവൻ, ലതാ സുശീലൻ, ഷീബാ ഷിബു, ബിജോയ് ജോസ്, വിനോദ് കെ. എൻ, സൗമ്യ ഷമീർ, എം. വി ഹരിഹരൻ, കൂട്ടിക്കൽ സി.ഡി എസ് ചെയർപേഴ്‌സൺ ആശാ ബിജു, സിഡിഎസ്, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
കോരുത്തോട് പഞ്ചായത്തിലെ 13 വാർഡുകളിലായി 2,600 കുടുംബശ്രീ അംഗങ്ങളിൽ നിന്നും സ്വരൂപിച്ച 7 ലക്ഷം രൂപ വിനിയോഗിച്ചാണ് വീട് നിർമ്മിക്കുന്നത്.