ചങ്ങനാശേരി: തെങ്ങണ തത്ത്വമസി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 22, 29, ജൂൺ അഞ്ച് തീയതികളിൽ നാടകോത്സവം സംഘടിപ്പിക്കുമെന്ന് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഗിരീഷ് കോനാട്ട് അറിയിച്ചു. പാത്താമുട്ടത്തുള്ള നിർദ്ധനയായ യുവതിക്ക് വീട് നിർമ്മിച്ചു നൽകുന്നതിന് വേണ്ടിയുള്ള ധനശേഖരണാർത്ഥമാണ് നാടകോത്സവം. 22ന് വൈക്കം മാളവികയുടെ മഞ്ഞുപെയ്യുന്ന മനസ്സ്, 29ന് കൊല്ലം അനശ്വരയുടെ സുപ്രീംകോർട്ട്, ജൂൺ അഞ്ചിന് തിരുവനന്തപുരം സംഘകേളിയുടെ മക്കളുടെ ശ്രദ്ധയ്ക്ക് എന്നീ നാടകങ്ങളാണ് അരങ്ങിലെത്തുക. ട്രസ്റ്റ് ഭാരവാഹികളായ എം.ഡി.ഷാലി, കെ.കെ.സുരേഷ്‌കുമാർ, ടി.ഡി.രമേശൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.