ചങ്ങനാശേരി: പെരുന്ന എൻ.എസ്.എസ് കോളേജ് പൂർവവിദ്യാർത്ഥികളുടെ സംഘടനയായ ഓർമ്മക്കൂടിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് പൂർവഅദ്ധ്യാപക വിദ്യാർത്ഥി മഹാസംഗമം 22ന് രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാൻഡിലുള്ള ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടക്കും. ഓർമ്മക്കൂട് ജനറൽ കൺവീനർ പി.എസ് ഷാജഹാൻ അദ്ധ്യക്ഷത വഹിക്കും. എൻ.എസ്.എസ് കോളേജിലെ പൂർവവിദ്യാർത്ഥികളായ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിദ്യാർത്ഥികളെയും ജനപ്രതിനിധികളെയും യോഗത്തിൽ ആദരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9497748012.