ചങ്ങനാശേരി: ആനന്ദാശ്രമം യു.പി സ്‌കൂളിൽ കുട്ടികളുടെ അവധിക്കാല ഉല്ലാസക്കൂട്ടായ്മ ആനന്ദോത്സവം നടന്നു. ഏഷ്യാനെറ്റ് പളുങ്ക് ഫെയിം അഞ്ജലി ഹരി ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം ആനന്ദാശ്രമം ശാഖാ പ്രസിഡന്റ് ടി.ഡി രമേശൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്‌ട്രസ് പി.വി അനിത, മാതൃസമിതി പ്രസിഡന്റ് രേഖ വിഷ്ണു, ആനന്ദാശ്രമം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏ.വി പ്രതീഷ്, ശാഖാ സെക്രട്ടറി സന്തോഷ് രവിസദനം തുടങ്ങിയവർ പങ്കെടുത്തു. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ യോഗ, നാടൻപാട്ട്, വിൽപാട്ട്, പടയണി എന്നിവയുടെ ക്ലാസും അവതരണവും നടന്നു.