കോട്ടയം: രണ്ടാം പിണറായി മന്ത്രി സഭയുടെ ഒന്നാം വാർഷിക ദിനത്തിൽ കേരള കർഷക യൂണിയൻ സംഘടിപ്പിച്ച വഞ്ചനാദിനാചരണം കേരള കോൺഗ്രസ് എക്‌സിക്യൂട്ടിവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് വർഗ്ഗീസ് വെട്ടിയാങ്കൽ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ അഡ്വ .ജോയി അബ്രാഹം വൈസ് ചെയർമാൻമരായ മാത്യു സ്റ്റീഫൻ , കെ.എഫ് വർഗ്ഗീസ്, കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ , അഡ്വ. ജയ്‌സൺ ജോസഫ് കർഷക യൂണിയൻ സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ജോസ് ജെയിംസ് നിലപ്പന, സംസ്ഥാന ഭാരവാഹികളായ ജോയി തെക്കേടത്ത്, സി.ടി. തോമസ്, തോമസ് ഉഴുന്നാലിൽ, അബ്രാഹം ഈറ്റയ്ക്കൽ, പി.കെ മാത്തുക്കുട്ടി, സി.ടി.പോൾ , വർഗീസ് കോലാനിക്കൽ ,ജോണി പുളിന്തടം, ആന്റച്ചൻ വെച്ചുച്ചിറ, നിധിൻ സി. വടക്കൻ , ജോയി കെ.മാത്യു, ബിജോയി പ്ലാത്താനം തുടങ്ങിയവർ സംസാരിച്ചു.