പൊൻകുന്നം: ഇന്ത്യയിലെ വീട്ടമ്മമാരുടെ കണ്ണീരിൽ കേന്ദ്ര സർക്കാർ തകർന്നടിയുമെന്ന് ഗവ:ചിഫ് വിപ്പ് ഡോ. എൻ.ജയരാജ് പറഞ്ഞു. പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എ.എം മാത്യു ആനിത്തോട്ടം, സണ്ണി തെക്കേടം, ജോസഫ് ചാമക്കാല ഷാജി പാമ്പൂരി, അഡ്വ.സുമേഷ് ആൻഡ്രുസ്, ഷാജി നെല്ലേപ്പറമ്പിൽ, ജെസി ഷാജൻ, ജിജി ജോസഫ് ജോൺ തോമസ് കാഞ്ഞിരത്തറ, സണ്ണിക്കുട്ടി അഴകബ്ര ,ജയപ്രകാശ്, സാവിയോ, വിഴിക്കത്തോട് ജയകുമാർ, നോജ് മറ്റമുണ്ടയിൽ എന്നിവർ സംസാരിച്ചു.