തിരുവഞ്ചൂർ: എസ്.എൻ.ഡി.പി യോഗം 3585-ാം നമ്പർ തിരുവഞ്ചൂർ ശാഖയുടെ11-ാമത് കുടുംബസംഗമം 22ന് എസ്.എൻ പ്രാർത്ഥനാമന്ദിരത്തിൽ രാവിലെ 9.30ന് നടക്കും. കുടുംബസംഗമ സമ്മേളനം കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.എസ് ജിനോ പാറയിൽ അദ്ധ്യക്ഷത വഹിക്കും. ഡോ.എം.എം ബഷീർ മുഖ്യപ്രഭാഷണം നടത്തും. കുട്ടിയമ്മ കോന്തി തട്ടാംപറമ്പിൽ, നിരഞ്ജന, നിവേദിത എന്നിവരെ ആദരിക്കും. യോഗം ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ.കെ.എ പ്രസാദ്, യൂണിയൻ കമ്മറ്റി അംഗം കെ.കെ രവി, വനിതാസംഘം പ്രസിഡന്റ് പ്രീണാ സജി, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ബിജിൽ പി. ബിജു എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി എം.ജി ബിജു മാളികയിൽ സ്വഗതവും വൈസ് പ്രസിഡന്റ് എൻ.ആർ മോഹനൻ താഴത്ത്‌മേലാകുഴി നന്ദിയും പറയും. ഉച്ചക്കഴിഞ്ഞ് 2ന് റിപ്പോർട്ട് അവതരണം, 3ന് വയലിൻ ഫ്യൂഷൻ, 4.30ന് കരോക്കെ ഗാനമേള.