കോട്ടയം: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് കോട്ടയം യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഗാംബിറ്റ് സിവിൽ സർവീസ് അക്കാഡമി നാളെ നാഗമ്പടം ശിവഗിരി തീർത്ഥാടന പവലിയനിൽ രാവിലെ 9ന് കരിയർ ഗൈഡൻസ് ക്ലാസും, സിവിൽ സർവീസ് അക്കാദമി പുതിയ ബാച്ച് പ്രവേശന പരീക്ഷയും നടത്തും. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ അഭിജത് ഗുരുവായൂർ നയിക്കുന്ന മോട്ടിവേഷൻ ക്ലാസിലും ഈ വർഷത്തെ സ്‌കിൽ ഡെവലപ്‌മെന്റ് കോച്ചിംഗ് പ്രവേശന പരീക്ഷയിലും പങ്കെടുക്കാം. 7 മുതൽ +2 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ പേര് മുൻകൂർ രജിസ്റ്റർ ചെയ്യണം. പ്രവേശന പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിക്കുന്ന കുട്ടികൾക്ക് അക്കാഡമി നൽകുന്ന സ്‌കോളർഷിപ്പോടുകൂടി കോഴ്‌സിൽ ചേരാം. ഫോൺ:99613 13997, 98955 26007.