
കോട്ടയം . നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രക്കാരെ ഇടിച്ചശേഷം സമീപത്തെ വീടിന്റെ മതിൽ ഇടിച്ചു തകർത്തു. പരിക്കേറ്റ ബൈക്ക് യാത്രക്കാരായ പാമ്പാടി സ്വദേശികളെ മാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1 30 ഓടെയായിരുന്നു അപകടം. പനമ്പാലം ഭാഗത്ത് നിന്ന് എത്തിയ കാർ, കുടമാളൂർ പുളിഞ്ചോട് ഭാഗത്തു വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ശേഷം മുന്നിലേയ്ക്ക് ഓടി നീങ്ങിയ കാർ റോഡരികിലെ മതിലിൽ ഇടിച്ച് വീടിന്റെ സിറ്റൗട്ടിൽ എത്തിയാണ് നിന്നത്. ഈ സമയത്ത് സിറ്റൗട്ടിൽ നിൽക്കുകയായിരുന്ന വീട്ടുടമ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി.