ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ ഇന്ന് ആരംഭിക്കുന്ന ഇരട്ടമഹാലക്ഷാർച്ചനയ്ക്ക് മുന്നോടിയായി ഇടപ്പാടി ശ്രീ ആനന്ദഷണ്മുഖ സ്വാമിക്ഷേത്രത്തിൽ നിന്ന് വിളംബര സന്ദേശയാത്ര നടത്തി. ശ്രീആനന്ദഷണ്മുഖ ക്ഷേത്രം മേൽശാന്തി വൈക്കം സനീഷ് ശാന്തിക്ക് ദീപ ദക്ഷിണ സമർപ്പിച്ചുകൊണ്ടാണ് സന്ദേശ യാത്രയ്ക്ക് തുടക്കം കുറിച്ചത്. കാവിൻപുറം ദേവസ്വം ഭരണസമിതിയംഗം പ്രസന്നകുമാർ കാട്ടുകുന്നത്ത് സനീഷ് ശാന്തികൾക്ക് ദക്ഷിണ സമർപ്പിച്ചു. കാവിൻപുറം ദേവസ്വം സെക്രട്ടറി ചന്ദ്രശേഖരൻ നായർ പുളിക്കൽ, ഭരണസമിതിയംഗങ്ങളായ ത്രിവിക്രമൻ നായർ തെങ്ങുംപള്ളിൽ, ഗോപകുമാർ അമ്പാട്ടുവടക്കേതിൽ, വിജയകുമാർ , സുരേഷ് ലക്ഷ്മിനിവാസ്, ആർ. ജയചന്ദ്രൻ എന്നിവരും അനിൽകുമാർ അനിൽസദനം, സുരേഷ് പുലിതൂക്കിൽ, ഇടപ്പാടി ക്ഷേത്രം ഓഫീസ് സ്റ്റാഫ് ഷാജി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. സൂര്യകാലടിമന സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ അഷ്ടദ്രവ്യമഹാഗണപതിഹോമം, കലശപൂജ എന്നിവയോടെ ഇരട്ടമഹാലക്ഷാർച്ചനയ്ക്ക് തുടക്കമാകും. 8.30 നാണ് അർച്ചന. ഉച്ചയ്ക്ക് 1ന് അർച്ചന ഭക്ഷണവിതരണം, വൈകിട്ട് 3ന് ലക്ഷാർച്ചന പുനരാരംഭിക്കും. 6.45ന് കലശമെഴുന്നള്ളിപ്പും കലശാഭിഷേകവും പ്രസാദ വിതരണവും നടക്കും. നാളെയും ഇരട്ടമഹാലക്ഷാർച്ചന തുടരും.