കോട്ടയം: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. പാമ്പാടി സ്വദേശികളായ ദിവ്യ (34), സഹോദരൻ ശിവപ്രസാദ് (33) എന്നിവർക്കാണ് പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ സംക്രാന്തിയിൽ ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു അപകടം. ദിവ്യയെ ആശുപത്രിയിൽ ജോലിയ്ക്കായി എത്തിക്കാൻ വരികയായിരുന്നു ഇരുവരും. ഇതിനിടെ എതിർദിശയിൽ നിന്നും എത്തിയ ബൈക്കുമായി ഇവരുടെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.