ഭരണങ്ങാനം :ദീപസ്തംഭം 2021 22 പദ്ധതിപ്രകാരം ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 33 മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ നിർമ്മാണം പൂർത്തിയായി. ഒന്നാംഘട്ടത്തിൽ 12 ഉം രണ്ടാം ഘട്ടത്തിൽ 21 ലൈറ്റുകളാണ് സ്ഥാപിച്ചത്. ഭരണങ്ങാനം പഞ്ചായത്തിൽ രണ്ടാം ഘട്ടം സ്ഥാപിച്ച 6 ലൈറ്റുകളുടെ ഉദ്ഘാടനം നാളെ വിവിധ സ്ഥലങ്ങളിൽ നടക്കും. ജോസ് കെ മാണി എം. പി ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി തുടങ്ങിയവർ പ്രസംഗിക്കും. വൈകിട്ട് 5ന് ഇടപ്പാടി പള്ളി ജംഗ്ഷൻ 5. 30ന് ഭരണങ്ങാനം സെൻട്രൽ ജംഗ്ഷൻ 5. 45ന് ചൂണ്ടച്ചേരി എസ്. സി കോളനി, 6 കോടിയാനിച്ചിറ അമ്പലം ജംഗ്ഷൻ, 6.15ന് പാമ്പുരാംപാറ, 6.30ന് പ്ലാക്കത്തൊട്ടി എന്നീ സമയങ്ങളിലാണ് ഉദ്ഘാടനം.