പാലാ:പൂവരണിമഹാദേവ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ മഹോത്സവത്തിന് നാളെ തുടക്കമാവും. നാളെ വൈകുന്നേരം 5ന് ഭദ്രദീപപ്രതിഷ്ഠ ക്ഷേത്രം മേൽശാന്തി കല്ലംമ്പള്ളി ഇല്ലം വിഷ്ണു നമ്പൂതിരി നിർവഹിക്കും. ദീപോ ജ്ജലനം, 5.15 ന് ആചാര്യ സ്വീകരണം തുടർന്ന് യജ്ഞാരംഭം' പൂവരണി മഹാദേവ ക്ഷേത്രഭരണ സമിതി ട്രസ്റ്റ് വൈസ് പ്രസിഡന്റ് പി.ആർ.മധുസൂദനൻ സ്വാഗതം ആശംസിക്കും., യജ്ഞാചാര്യനായ പി.കെ.വ്യാസനെ ഭ്രസ്റ്റ് പ്രസിഡന്റ് സുനിൽകുമാർ ആനിക്കാട്ട് സ്വീകരിക്കും. .ക്ഷേത്ര ഊട്ടുപുരയുടെ പുനരുദ്ധാരണ ഫണ്ട് ഉദ്ഘാടനം കെ.വി.ശങ്കരൻ നമ്പൂതിരിയിൽ നിന്നും ക്ഷേത്രം ട്രസ്സ് സെക്രട്ടറി സഞ്ജീവ് കുമാർ ശ്രീഭവൻ ഏറ്റുവാങ്ങും. യജ്ഞാചാര്യൻ പി.കെ.വ്യാസൻ ഭാഗവത മാഹാത്മ്യം അവതരിപ്പിക്കും. 6.30ന് ദീപാരാധന, തിങ്കളാഴ്ച രാവിലെ 6 ന് മഹാഗണപതി ഹോമം, 6.30 ന് ''ആചാര്യ വരണം 7 ന് ഗ്രന്ഥസമർപ്പണം, 7.30 മുതൽ ഭാഗവത പാരായണം .ഉച്ചയ്ക്ക് 12 മുതൽ ആചാര്യ പ്രഭാഷണം 1 മുതൽ അമൃതഭോജനം 3 മുതൽ ഭാഗവതപാരായണം ,വൈകുന്നേരം 7 മുതൽ യജ്ഞശാലയിൽ ദീപാരാധന, ഭജന 8 മുതൽ ആചാര്യ പ്രഭാഷണം., തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 5ന് ഹരിനാമകീർത്തനം, 6.30ന് ഗണപതിഹോമം വൈകുന്നേരം 7 മുതൽ യജ്ഞശാലയിൽ ദീപാരാധന, ഭജന, 9ന് ആചാര്യ പ്രഭാഷണം' പതിവ് ചടങ്ങുകൾക്ക് പുറമേ രാവിലെ 6ന് സൂക്തജപം, വിഷ്ണു സഹസ്ര നാമജപം 6.30ന് ഗ്രന്ഥ നമസ്‌കാരം 7ന് ഭാഗവത പാരായണം 6.30ന് ദീപാരാധന 7 മുതൽ ദീപാരാധന, ഭജന 8 മുതൽ ആചാര്യ പ്രഭാഷണം. 27ന് രാവിലെ 6 ന് സൂക്തജപം, 7ന് ഭാഗവത പാരായണം 11ന് രുക്മിണീ സ്വയംവരം 2 ന് ഭാഗവത പാരായണം 28ന് രാവിലെ 7 ന് ഭാഗവത പാരായണം 9 മുതൽ കുചേലോപാഖ്യാനം 9.30 ന് മൃത്യുഞ്ജയഹോമം ഉച്ചയ്ക്ക് 2 മുതൽ ഭാഗവത പാരായണം സമാപന ദിവസമായ 29 ന് രാവിലെ 7 ന് ഭാഗവത പാരായണം 12 മുതൽ ആചാര്യ പ്രഭാഷണം തുടർന്ന് അവഭൃഥസ്‌നാന ഘോഷയാത്ര 1 മുതൽ അമൃതഭോജനം.