കോട്ടയം: ലോകക്ഷീര ദിനത്തിന്റെ ഭാഗമായി ക്ഷീരവികസനവകുപ്പിന്റെ കോട്ടയം ക്ഷീരപരിശീലനകേന്ദ്രം സ്‌കൂൾ വിദ്യാർഥികൾക്കായി പ്രശ്‌നോത്തരി, ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. 27ന് രാവിലെ 10നാണ് മത്സരം. പ്രശ്‌നോത്തരിക്ക് 9, 10 ക്ലാസുകളിലെ കുട്ടികൾക്ക് രണ്ടു പേരുള്ള ടീമായി പങ്കെടുക്കാം. ഒരു സ്‌കൂളിലെ രണ്ടു ടീമിന് പങ്കെടുക്കാം. 11, 12 ക്ലാസുകളിൽ പഠിക്കുന്നവർക്ക് ഉപന്യാസ രചന മത്സരത്തിൽ പങ്കെടുക്കാം. ഒരു സ്‌കൂളിലെ നാല് പേർക്ക് പങ്കെടുക്കാം. 26ന് വൈകിട്ട് 5നകം 9495445536 എന്ന നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം.