
ചങ്ങനാശേരി . സംസ്ഥാനങ്ങളുടെ വികസന താത്പര്യങ്ങൾ കൂടുതൽ സംരക്ഷിക്കാൻ കഴിയുന്നത് പ്രാദേശിക പാർട്ടികൾക്കാണെന്നും കേരളത്തിന്റെ സമഗ്രവികസനത്തിന് കേന്ദ്രത്തിൽ നിന്നുള്ള സഹായം എല്ലാ മേഖലകളിലും ലഭിക്കേണ്ടതിന് പ്രാദേശീയ രാഷ്ട്രീയ പാർട്ടികളുടെ ശാക്തീകരണം അനിവാര്യമാണെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി പറഞ്ഞു. കേരള കോൺഗ്രസ് എം ചങ്ങനാശേരി നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എം മാണി സ്മൃതി സംഗമം ഉദ്ഘാടനം ജോബ് മൈക്കിൾ എം എൽ എ നിർവഹിച്ചു. ന്യൂനപക്ഷ വികസന കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ് മുഖ്യപ്രഭാഷണം നടത്തി.