prithy

മുണ്ടക്കയം ഈസ്റ്റ് . നിർമ്മാണം നിലച്ച കമ്മ്യൂണിറ്റി ഹാൾ കെട്ടിടത്തിൽ നിന്ന് കമ്പിയും മറ്റു വസ്തുക്കളും മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കനകപുരം കൊല്ലംപറമ്പിൽ പ്രശാന്ത് (32), മുക്കുളം ഈസ്റ്റ് പരുത്തുപാറ മിനിഷ് കുമാർ (35) എന്നിവരാണ് അറസ്റ്റിലായത്. സി പി എം ഏരിയാ കമ്മിറ്റിയംഗം കെ ഇ ഹബീബും, ഗ്രാമപഞ്ചായത്തും പരാതി നൽകിയിട്ടും പ്രതികളെ പിടികൂടാതിരുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. മോഷണത്തിനു ഉപയോഗിച്ച ജനറേറ്ററും മോഷ്ടിച്ച 70 കിലോഗ്രാം കമ്പിയും പിടിച്ചെടുത്തു. മോഷണത്തിൽ പങ്കാളികളായ മറ്റുള്ളവർക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി.