വൈക്കം : ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചെമ്പ് ഗ്രാമപഞ്ചായത്തിലെ കുമ്പേൽ നടുത്തുരുത്ത് പുഴ ശുചീകരണം നടന്നു. സംസ്ഥാന സർക്കാറിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം. പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത് ഉദ്ഘാടനം ചെയ്തു. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ചെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.രമേശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജസീല നവാസ്, എം.കെ ശീമോൻ , സുഷമ സന്തോഷ്, സുജാത മധു, വീണ അജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആശ ബാബു, ലതാ അനിൽകുമാർ, സുനിൽ മുണ്ടയ്ക്കൽ, സി.ഡി.എസ് ചെയർപേഴ്‌സൺ സുനിത അജിത്ത്, ജി.ഇ.ഒ ഉണ്ണിക്കുട്ടൻ, എൽ.എസ്.ജി.ഡി.എ. ഇ അഞ്ജുമോൾ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അമൃത, വി.ഇ.ഒ ഷീന, മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എ.ഇ പൗർണ്ണമി തുടങ്ങിയവർ സംസാരിച്ചു.