വൈക്കം : ഇടതു സർക്കാരിന്റെ ഒന്നാം വാർഷികം ബി.ജെ.പി - ഒ.ബി.സി മോർച്ച കോട്ടയം ജില്ലാ കമ്മറ്റി വഞ്ചനാദിനമായി ആചരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അരുൺ പ്രകാശ് ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച കോട്ടയം ജില്ലാ പ്രസിഡന്റ് ടി.വി.മിത്രലാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അജിത്ത്, കെ.ആർ.രാജേഷ്, എം.ടി.ഷാജി, സുരാജ്, എൻ.കെ.മോഹൻദാസ്, ആർ.മോഹൻദാസ്, മധു, രാജീവ്, സാബു, വത്സല ഹരിദാസ് എന്നിവർ പ്രസംഗിച്ചു.