ടി.വി പുരം : ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ടി.വി പുരം പഞ്ചായത്തുതല ഉദ്ഘാടനം സി.കെ.ആശ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കവിതാ റെജി അദ്ധ്യക്ഷത വഹിച്ചു. കൃഷി വൈക്കം അസി.ഡയറക്ടർ പി.പി.ശോഭ , ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, കൃഷി ഓഫിസർ ആർ.എം. ചൈതന്യ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ.തങ്കച്ചൻ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.ബിജു, റാണി മോൾ , പഞ്ചായത്ത് അംഗങ്ങളായ ദീപ ബിജു, വി.കെ.ശ്രീകുമാർ , അനിയമ്മ അശോകൻ , സിനി ഷാജി, കെ.ടി. ജോസഫ് , സീമ സുജിത്, സൂനമ്മ ബേബി, ഗീത ജോഷി, ശ്രീജി ഷാജി, കൃഷി അസിസ്റ്റന്റ് കെ.വി. ഉദയൻ തുടങ്ങിയവർ പ്രസംഗിച്ചു.