വൈക്കം : കൊവിഡ് കാലത്ത് സ്ത്യുത്യർഹമായ സേവനമനുഷ്ഠിച്ച ആരോഗ്യ പ്രവർത്തകരേയും സർവീസിൽ നിന്ന് വിരമിക്കുന്ന വില്ലേജ് ഓഫീസറെയും വെച്ചൂർ പഞ്ചായത്ത് ആദരിച്ചു. സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് , പഞ്ചായത്ത് ആരോഗ്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ പി.കെ.മണിലാൽ, പഞ്ചായത്ത് അംഗങ്ങളായ ഗീതാ സോമൻ ,ബിന്ദുരാജു , ആൻസി തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു. മെഡിക്കൽ ഓഫിസർ ഡോ.ജി.ഐ. സപ്ന, ഡോ.സി.വി. ജോസഫ് , ഡോ.ജെസി രേഖ, ഡോ. ലക്ഷ്മി, വെച്ചൂർ വില്ലേജ് ഓഫീസർ പി. സുനിൽകുമാർ , ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രഭാസുധൻ, വി.എസ്.ചന്ദ്രശേഖരൻ , ആശാ പ്രവർത്തകർ , വിരമിച്ച അങ്കണവാടി ഹെൽപ്പർമാർ തുടങ്ങിയവർക്കായിരുന്നു ആദരം.