വൈക്കം: വിദ്യാഭ്യാസ മേഖലയുടെ വളർച്ച ഒരു രാജ്യത്തിന്റെ ശക്തിയും സമ്പത്തുമാണെന്ന് വനം വകുപ്പ് മന്ത്റി എ.കെ ശശീന്ദ്രൻ പറഞ്ഞു.വിശ്വകർമ്മജർക്ക് എയ്ഡഡ് കോളേജ് അനുവദിക്കണമെന്ന ആവശ്യം ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച ചെയ്യുമെന്നും മന്ത്റി പറഞ്ഞു.അഖില കേരള വിശ്വകർമ്മ യുവജന മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി. യൂണിയൻ പ്രസിഡന്റ് പി.ജി ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. വിശ്വകർമ്മ എഡ്യൂക്കേണൽ ആന്റ് ചാരി​റ്റബിൾ ട്രസ്റ്റ് ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്, സി.കെ ആശ എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ്, യുവജനവിഭാഗം യൂണിയൻ സെക്രട്ടറി പ്രൊഫ.​ടി.ജി.ബിമൽകുമാർ, മുൻ എം.എൽ.എ പി.എം മാത്യു, യൂണിയൻ സെക്രട്ടറി എസ്.കൃഷ്ണൻ, സംസ്ഥാന കൗൺസിലർ എൻ.കരുണാകരൻ ആചാരി, എം.കെ.സോമശേഖരൻ,എസ് ശ്രീകുമാർ, ഇ .എസ്.നിധീഷ് , രാജീവ്, തുളസി സുരേന്ദ്രൻ,രുഗ്മിണി നാരായണൻ, കുമാരി മധുകുട്ടൻ, സനീഷ് പി സദൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടത്തി.