കോട്ടയം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഗാന്ധി സ്ക്വയറിൽ ചേർന്ന യോഗം ഐ.എൻ.ടി.യു.സി സംസ്ഥാന നിർവാഹക സമിതി അംഗം നന്തിയോട് ബഷീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. പി.വി.പ്രസാദ്, സണ്ണി കാഞ്ഞിരം , ടി.സി.റോയി, ടോണി തോമസ്, ബൈജു പി ജോർജ് എന്നിവർ പ്രസംഗിച്ചു.