driver

കുറിച്ചി. കുറിച്ചി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ആംബുലൻസ് ഓടിക്കുന്നതിന് ദിവസ വേതന അടിസ്ഥാനത്തിൽ ഡ്രൈവറെ ആവശ്യമുണ്ട്. യോഗ്യത ഏഴാം ക്ലാസ്, എൽ.എം.വി ലൈസൻസ്, മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 18-50 വയസ്. താല്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, മെഡിക്കൽ ഫിറ്റ്‌നസ്, കാഴ്ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നീ രേഖകൾ സഹിതം 25ന് രാവിലെ 9.30ന് കുറിച്ചി ഗ്രാമപഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിനും തുടർന്നുള്ള ഡ്രൈവിംഗ് ടെസ്റ്റിനുമായി ഹാജരാകണം. കുറിച്ചി ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. വിശദവിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസിൽ നിന്നും അറിയാം. നിയമനം താത്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും.