വള്ളിച്ചിറ : ക്ഷീരകർഷകരെ പ്രോത്സാഹിപ്പിക്കാൻ കാലിത്തീറ്റ സബ്‌സിഡി തുക വർദ്ധിപ്പിക്കണമെന്ന് തോമസ് ചാഴികാടൻ എം .പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ വള്ളിച്ചിറ ക്ഷീര സംഘത്തിന് അനുവദിച്ച റിവോൾവിംഗ് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പശുക്കളുടെ വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷീര കർഷകർ നേരിടുന്ന നിരവധി പ്രതിസന്ധികൾ കേന്ദ്ര ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു പഞ്ചായത്ത് മെമ്പർമാരായ പ്രിൻസ് കുര്യത്ത്, പ്രേമ കൃഷ്ണസ്വാമി, ലിന്റൺ ജോസഫ്, ക്ഷീര വികസന ഓഫീസർ രേവതി കുട്ടി , പി.ഡി ശശിധരൻ നായർ , ഷാജി കൊല്ലിത്തടം, ബിനു മുടകാലിൽ, ബിജു ചൊള്ളാക്കൽ, കുഞ്ഞുമോൻ മാടപ്പാട്ട്,സിബി കുറ്റിയാനി, ടോം തടത്തി കുഴി, ലാലിച്ചൻ നടയത്ത്, രമേശ് കുമാർ പന്നിക്കോട്, ചിന്നമ്മ വലിയ കാലായിൽ തുടങ്ങിയവർ പ്രസംഗിച്ചു.