ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ 1എ ആനന്ദാശ്രമം ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ പുനർനിർമ്മാണം പൂർത്തീയാക്കിയ ക്ഷേത്രമണ്ഡപത്തിന്റെ സമർപ്പണം ഇന്ന് രാവിലെ 10ന് ക്ഷേത്രം തന്ത്രി വിനോദ് തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി വിഷ്ണു ശാന്തികളുടെയും മുഖ്യകാർമ്മികത്വത്തിൽ നടക്കും. രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7.30ന് ശാന്തിഹോമം, 8.30ന് മഹാഗുരുപൂജ, 10ന് ക്ഷേത്ര മണ്ഡപ സമർപ്പണം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് നിർവഹിക്കും. 10.30ന് സമർപ്പണ സമ്മേളനം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ടി.ഡി രമേശൻ അദ്ധ്യക്ഷത വഹിക്കും. മുഹമ്മ വിശ്വഗാജി സ്വാമി അസ്പർശാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നൃത്താവിഷ്‌ക്കാരം, മിമിക്‌സ് വൺമാൻഷോ, ഗാനാലാപനം എന്നിവ നടക്കും. എൻ.നടേശൻ, എസ്.സാലിച്ചൻ, പി.ഡി മനോഹരൻ, ഓമന ബാബു വാഴയിൽ, തങ്കമ്മ ദേവരാജൻ, സിബി പവിത്രൻ, ശിവ അജി, സൂര്യ രഘു, നന്ദന സജിത് എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി ആർ.സന്തോഷ് രവിസദനം സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ടി.എസ് സജിത് റോയി നന്ദിയും പറയും. തുടർന്ന് സമൂഹസദ്യ.