vazhappli-

വാഴപ്പളളി. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ വാഴപ്പള്ളി പഞ്ചായത്തുതല ഉദ്ഘാടനം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സോഫി ലാലിച്ചൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിനു മൂലയിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ലാലിമ്മ ടോമി, ഷേർലി കാരുവേലിൽ, മെമ്പർമാരായ ശശികുമാർ തത്തനപ്പള്ളി, തങ്കമണി കൃഷ്ണൻകുട്ടി, ജിജി ബൈജു, ഷീല തോമസ്, ബ്ലോക്ക് മെമ്പർ ലൈസാമ്മ ആന്റണി, സി.ഡി.എസ് ചെയർപേഴ്‌സൺ മോളമ്മ തോമസ്, അസിസ്റ്റന്റ് കൃഷി ഓഫീസർ വിലാൽ, അസിസ്റ്റന്റുമാരായ ശ്രീജ,രജനി തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ ടി.ജ്യോതി സ്വാഗതവും ഫാ.ജോസ് വരിക്കയിൽ നന്ദിയും പറഞ്ഞു.