
കറുകച്ചാൽ: 2022, 23 വർഷത്തിൽ സംസ്ഥാന സർക്കാരിന്റെ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി കറുകച്ചാൽ പഞ്ചായത്തിന്റെയും ചങ്ങനാശേരി താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകരെ കണ്ടെത്തുന്നതിനും സബ്‌സിഡി, ലോൺ ലൈസൻസുകൾ എന്നിവയെപ്പറ്റിയുള്ള സംശയ നിവാരണങ്ങൾക്കുമായി ബോധവത്ക്കരണ ക്ലാസ് 26ന് രാവിലെ 11ന് കറുകച്ചാൽ പഞ്ചായത്ത് ഹാളിൽ നടക്കും. ബോധവത്ക്കരണ ക്ലാസ്സുകൾ നയിക്കുന്നത് വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരാണ്. പങ്കെടുക്കാൻ താല്പര്യമുള്ള പഞ്ചായത്ത് പരിധിയിലുള്ള എല്ലാവരും 25ന് മൂന്നിന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 96 56 96 07 99.