
കോട്ടയം: ഡ്യൂട്ടിക്കിടയിൽ നിപ്പാ വൈറസ് ബാധിച്ച് മരിച്ച നഴ്സ് ലിനി പുതുശ്ശേരിയുടെ നാലാം ചരമവാർഷികമായ ഇന്നലെ ജില്ലയിൽ കെ.ജി.എൻ.എ കോട്ടയത്തിന്റെയും കെ.ജി.എൻ.എ ലിനി പുതുശ്ശേരി ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ അനുസ്മരണം നടന്നു. സി.പി.എം ഏരിയ സെക്രട്ടറി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.ജി.എൻ.എ ജില്ലാ പ്രസിഡന്റ് വി.ജി ബിന്ദുബായി അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് കിടപ്പ് രോഗികൾക്കുള്ള സാധനങ്ങൾ ഏരിയ ട്രഷറർ കെ.എ അഷറഫ് ഏറ്റുവാങ്ങി. കൃഷ്ണകുമാരി രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.ആർ രാജേഷ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി എം.രാജശ്രീ നന്ദിയും പറഞ്ഞു.