ഏറ്റുമാനൂർ :ഏറ്റുമാനൂർ നഗരസഭയുടെ ഓഡിറ്റ് റിപ്പോർട്ടിൽ വിമർശന വിധേയമായ വനിതാ ഹെൽത്ത് ക്ലബ് തുറക്കാൻ തീരുമാനം.

വനിത റീസോഴ്‌സ് സെന്റർ ആൻഡ് ഹെൽത്ത് ക്ലബിൽ ജിംനേഷ്യവും യോഗയും വനിതകളെ പരിശീലിപ്പിച്ചിരുന്നു. 4,75, 000 രൂപ ചെലവഴിച്ച് വാങ്ങിയ ആധുനിക ഉപകരണങ്ങൾ വെറുതെ കിടന്ന് നശിക്കുകയായിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്നാണ് ജിംനേഷ്യം പൂട്ടിയത്. ഇതിനായി വാങ്ങിയഉപകരണങ്ങൾ കുടുംബശ്രീ കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. ജിംനേഷ്യത്തിലേക്ക് ആവശ്യമുള്ള വനിതാ ട്രൈനർ പോസ്റ്റിലേക്ക് നഗരസഭ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.