v

കോട്ടയം : പി.സി.ജോർജ് തിരുവനന്തപുരത്തുണ്ടെന്ന് മകൻ ഷോൺ ജോർജ് ആണയിടുമ്പോഴും പൊലീസ് രണ്ടു ദിവസമായി ജോർജിനെ തെരയുന്നത് ഈരാറ്റുപേട്ടയിലും സമീപപ്രദേശങ്ങളിലും.

വെണ്ണല മത വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ വിവരം ശനിയാഴ്ച ഉച്ചയ്ക്ക് പുറത്തുവന്നതിന് പിന്നാലെ, അറസ്റ്റിനുള്ള നീക്കം മണത്ത ജോർജ് മൊബൈൽ ഫോൺ ഓഫാക്കി വീട്ടിൽ വച്ചശേഷം ബന്ധുവായ ഡെജോയുടെ കാറിൽ ഉച്ചയ്ക്ക് ഒന്നരയോടെ പുറത്തേക്ക് പോവുകയായിരുന്നു.

കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം എത്തിയത് വൈകിട്ട് അഞ്ചരയ്ക്ക് ശേഷമാണ്. ഒരു മണിക്കൂറിന് ശേഷം ജോർജില്ലാതെ കാർ തിരിച്ചെത്തിയതോടെ, മറ്റൊരു കാറിൽ ജോർജ് സ്ഥലം വിട്ടതായാണ് പൊലീസ് കരുതുന്നത്. ബന്ധുവീടുകളിലടക്കം തെരച്ചിൽ നടത്തി. പി.​സി.​ ​ജോ​ർ​ജി​ന്റെ​ ​ഗ​ൺ​മാ​ൻ​ ​പൂ​ഞ്ഞാ​ർ​ ​ഇ​ട​മ​ല​ ​സ്വ​ദേ​ശി​ ​നൈ​നാ​ൻ​ ​സ്‌​ക​റി​യ​യു​ടെ​ ​മൊ​ഴി​ ​പാ​ലാ​രി​വ​ട്ടം​ ​സ്റ്റേ​ഷ​നി​ൽ​ ​വി​ളി​ച്ചു​വ​രു​ത്തി​ ​ഇ​ന്ന​ലെ​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​നൈ​നാ​ൻ​ ​മു​മ്പ് ​വാ​ഗ​മ​ൺ​ ​സ്റ്റേ​ഷ​നി​ൽ​ ​ഡ്രൈ​വ​റാ​യി​രു​ന്നു.വാഗമൺ വഴി തമിഴ് നാട്ടിലേക്ക് കടന്നെന്ന സംശയത്തിലാണ് പൊലീസ്. ജോ​ർ​ജി​ന്റെ​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​വാ​ഗ​മ​ണ്ണി​ൽ​ ​റി​സോ​ർ​ട്ടു​ണ്ടെ​ന്ന​ ​വി​​​വ​ര​ത്തെ​ ​തു​ട​ർ​ന്ന് ​പൊ​ലീ​സ് ​അ​വി​ടെയും​ ​തെ​ര​ച്ചി​ൽ​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ ​ഈരാറ്റുപേട്ടയിലെ വീടിന് മുന്നിൽ പൊലീസ് കാവൽ തുടരുകയാണ്.പി​തൃ​സ​ഹോ​ദ​ര​ ​പു​ത്ര​ൻ​ ​ജോ​ജോ​ ​പ്ലാ​ത്തോ​ട്ട​ത്തി​ന്റെ​ ​കാ​റി​ലാ​ണ് ​പി.​സി.​ ​ജോ​ർ​ജ് ​ഒ​ളി​വി​ൽ​ ​പോ​യ​തെ​ന്ന് ​പൊ​ലീ​സ് ​സം​ശ​യി​ക്കു​ന്നു.​ ​ഇ​ന്ന് ​പാ​ലാ​രി​വ​ട്ടം​ ​സ്റ്റേ​ഷ​നി​ൽ​ ​ഹാ​ജ​രാ​കാ​ൻ​ ​ഇ​യാ​ൾ​ക്ക് ​നോ​ട്ടീ​സ് ​ന​ൽ​കി.

ഒളിച്ചോടിയിട്ടില്ല :

ഷോൺ ജോർജ്

പി.സി.ജോർജ് എവിടെയും ഒളിച്ചോടിയിട്ടില്ലെന്ന് മകൻ ഷോൺ ജോർജ് കേരളകൗമുദിയോട് പറഞ്ഞു. തിരുവനന്തപുരത്തുണ്ട്. നീതിക്കായി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പിണറായി സർക്കാരിന്റെ പ്രതികാര നടപടിക്ക് വഴങ്ങില്ല. ജോർജിനെതിരായ നടപടി തൃക്കാക്കര സ്റ്റണ്ടാണ്. തിരഞ്ഞെടുപ്പ് വിജയത്തിനായി ചില പ്രത്യേക മതത്തിലെ തീവ്രവിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് വലിയ തിരിച്ചടിയാകും. അറസ്റ്റ് ഉടനില്ലെന്ന് പ്രഖ്യാപിച്ച പൊലീസ് നിലപാട് മാറ്റിയത് മുഖ്യമന്ത്രിയുടെ സമ്മർദ്ദം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.