
കോട്ടയം . ജില്ലയിലെ ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സംയുക്ത പ്രോജക്ടുകൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ഇന്ന് രാവിലെ 10 ന് ശില്പശാല നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി അദ്ധ്യക്ഷത വഹിക്കും. ആസൂത്രണ ബോർഡംഗം ജിജു പി അലക്‌സ് ചർച്ച നയിക്കും. ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ശില്പശാലയിൽ ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാർ, സെക്രട്ടറിമാർ, ജില്ലാതല ഉദ്യോഗസ്ഥർ, റിസോഴ്‌സ് പേഴ്‌സൺമാർ എന്നിവർ പങ്കെടുക്കും. പദ്ധതി നിർവഹണത്തിൽ മികച്ച നേട്ടം കൈവരിച്ച തദ്ദേശ സ്ഥാപനങ്ങളെ ആദരിക്കും. തിരുവഞ്ചൂർ രാധാകൃഷൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും.